മലയാളിയുടെ മൊട പുരാണം
ലോകത്തില്‍ 'മൊട' എന്ന സാധനം കണ്ടു പിടിച്ചതു മലയാളികള്‍ ആണെല്ലാവര്‍ക്കും അറിയാമല്ലൊ. നിങ്ങളില്‍ ചിലര്‍ വിചാരിക്കുന്നുണ്ടാവും എന്തു കൊണ്ടാണ് മലയാളിക്കു മാത്രം ഇത്ര മൊട എന്ന്. അതിന് ഒരു ചരിത്രപരമായ കാരണം ഉണ്ട്.
കേരളം ഉണ്ടായത് പരശുരാമന്‍ മഴു എറിഞ്ഞാണെന്നറിയാമല്ലൊ? കുറെ സ്ഥലം കിട്ടാന്‍ വേണ്ടി (അദ്ദേഹം ലാന്റ് മാഫിയ ടൈപ്പ് ആയിരുന്നു) മഴു മുഴുവന്‍ ശക്തിയും എടുത്താണ് എറിഞ്ഞത്. അങ്ങനെ എറിഞ്ഞപ്പോള്‍ തലക്ക് എളക്കം തട്ടി! പരശുരാമന്റെ സന്തതി പരമ്പരയായ നമ്മള്‍ക്കെല്ലാം അങ്ങനെ മൊട എന്ന സാധനം ഉണ്ടായി!
മലയാളി മൊടകള്‍ക്കു ചില ഉദാഹരണങ്ങള്‍ നോക്കാം.
സാധാരണ മലയാളികള്‍ കൊടുക്കുന്ന കരം ഉപയോഗിച്ചാണു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തീറ്റിപോറ്റുന്നത്. എന്തെങ്കിലും ആവശ്യത്തിനു സര്‍ക്കാര്‍ ഓഫിസില്‍ ചെന്നാല്‍ അവിടെ ഇരിക്കുന്നവന്റെ മൊട കാണേണ്ടതു തന്നെ. ശ്രീ ബുദ്ധനു പോലും അവിടെ ഇരിക്കുന്നവന്റെ മോന്തക്കു രണ്ടെണ്ണം കൊടുക്കാന്‍ തോന്നും!
തിരുവനന്തപുരത്തെ വ്യാപാരികള്‍ക്ക് കടയില്‍ വലിയ മൊട ആണ്. 'വേണമെങ്കില്‍ വാങ്ങിച്ചോടാ' എന്നാണവന്മാരുടെ ഭാവം.
റോഡില്‍ക്കൂടെ പോകുമ്പോള്‍ ചില തടിയന്മാര്‍ റോഡിന്റെ നടുവില്‍ മൊടയൊടെ നില്‍ക്കുന്നതു കാണാം. 'വെണമെങ്കില്‍ എന്റെ നെഞ്ചത്തു കൂടെ എടുക്കെടാ എന്നാണു' ഭാവം.
തല്‍ക്കാലം നിര്‍ത്തുന്നു. എന്നെപ്പോലെ നല്ലവര്‍ക്കു ഇതില്‍ എന്തു കാര്യം?